കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ കെട്ടിടത്തിന്റെ സണ്‍ഷേഡ് നിലംപതിച്ചു. 59 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന കെട്ടിടമാണ് നിലംപതിച്ചത്. ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിന് വേണ്ടി നിര്‍മ്മിക്കുന്ന ഇരുനില കെട്ടിടത്തിന്റെ സ്റ്റെയര്‍കേസ് മുറിയുടെ സണ്‍ഷേഡ് ആണ് തകര്‍ന്നത്.
സണ്‍ഷേഡിനു മുകളില്‍ ഭിത്തികെട്ടാതെ തട്ട് ഇളക്കിയതാണു തകര്‍ന്നു വീഴാന്‍ കാരണമെന്നു കരാറുകാര്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല. ഇന്നലെ രാവിലെ 10ന് ആണ് സംഭവം. എന്നാല്‍ നിര്‍മാണത്തില്‍ പോരായ്മകളുണ്ടെന്നാണ് പരാതി.
Discussion about this post