ന്യൂഡല്‍ഹി: ഇന്ത്യയുടെ വൈമാനികന് അഭിനന്ദന് വര്‍ദ്ധമാനെ പാകിസ്താന് കസ്റ്റഡിയില്‍ നിന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനമുയര്‍ത്തിയ പ്രതിപക്ഷം വൈമാനികന്റെ തിരിച്ച് വരവിന് രാജ്യം കാത്തിരിക്കുമ്പോള്‍ മോഡിക്ക് അധികാരത്തില്‍ തിരിച്ചെത്താനുള്ള തിടുക്കമാണെന്നും കുറ്റപ്പെടുത്തി. വൈമാനികനെ എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാന്റെ അവസ്ഥ സര്‍ക്കാര്‍ ഇന്ന് ജനങ്ങളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
‘വൈമാനികന്റെ തിരിച്ചു വരവിന് വേണ്ടിയാണ് 132 കോടി ജനങ്ങളും പ്രാര്‍ത്ഥിക്കുന്നതെന്നും പ്രധാനമന്ത്രിക്ക് പക്ഷേ അധികാരത്തില്‍ തിരിച്ചെത്താനുള്ള തിടുക്കമാണ്-കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ്ങ് സുര്‍ജേവാല ആരോപണമുന്നയിച്ചു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ നിര്‍ണ്ണായക പ്രവര്‍ത്തക സമിതി യോഗവും റാലിയും റദ്ദാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായി, എന്നാല്‍ പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിനാണ് സമയം ചെലവഴിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു.
Discussion about this post