ചെന്നൈ: ടെയിനിന് മുന്നില്‍ നിന്ന് മകനെ രക്ഷിച്ചു, അമ്മ മരണത്തിന് കീഴടങ്ങി.
തമിഴ്നാട്ടിലെ തിരുട്ടാനി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തിരുവല്ലൂര്‍ സ്വദേശിനിയായ രേവതിയാണ് ട്രെയിനിടിച്ച് മരിച്ചത്. ബന്ധുവിന്റെ വീട്ടിലെ ചടങ്ങിന് പങ്കെടുക്കാനെത്തിയതായിരുന്നു ലക്ഷ്മണനും ഭാര്യ രേവതിയും പന്ത്രണ്ടുകാരനായ മകന് ധനുഷും.
ലക്ഷ്മണന് ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ പോയപ്പോള്‍ രേവതി കുട്ടിയുമായി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് പോകാനായി ട്രാക്ക് മുറിച്ചു കടക്കാന്‍ പാളത്തിലേക്ക് ഇറങ്ങി. ഇതേസമയം ചെന്നൈ സെന്‍ട്രലില്‍ നിന്ന് വരുന്ന അഹമ്മദാബാദ് എക്സ്പ്രസ് അതേ ട്രാക്കിലൂടെ വന്നിരുന്നത് ഇരുവരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
ട്രാക്കിലേക്ക് ഇറങ്ങിയതോടെ ട്രെയിന്‍ വരുന്നത് കണ്ട സ്റ്റേഷനിലുള്ളവര്‍ വിളിച്ചറിയിച്ചു. രേവതി ഉടന്‍ കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് മാറ്റി. അതിനുശേഷം പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രേവതിയെ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
Discussion about this post