ഒടുവില്‍ അമൃതിന്റെയും കുടുംബത്തിന്റെയും ആഗ്രഹം സാധിപ്പിച്ചു കൊടുക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്. ഭിന്നശേഷിക്കാരനായ തന്റെ സഹോദരന് രാജുവിനെ കാണാന്‍ വരണമെന്ന് അപേക്ഷിച്ച് അമൃത് എന്ന യുവാവ് ഷാരൂഖ് ഖാന് ട്വിറ്ററില്‍ മെസേജ് അയച്ചിരുന്നു.
143 തവണ അമൃത് മെസേജ് അയച്ചു. ഒടുവില്‍ ഷാരൂഖ് ഖാന് അമൃതിന്റെ വീഡിയോ സന്ദേശം കാണുകയായിരുന്നു. ‘ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല, അമ്മയോട് അന്വേഷണം പറയണം…രാജുവിനോട് സംസാരിക്കാം, ചിലപ്പോള്‍ ഉടന്‍ വീട്ടിലെത്തുമെന്നും’ ഷാരൂഖ് ഖാന് കുറിച്ചു. അമൃതിന്റെ വീഡിയോയ്ക്കാണ് ഷാരൂഖിന്റെ മറുപടി ട്വിറ്റ്. താരത്തിന്റെ മറുപടിയില്‍ സന്തോഷിച്ചിരിക്കുകയാണ് അമൃതും കുടുംബവും.
Day 143 : @iamsrk Video message from Raju and family… #RajuMeetsShahrukh pic.twitter.com/yQeu6JldAp
— Amrit (@amritkaran) February 25, 2019
Discussion about this post