തനിക്ക് ലഭിച്ച മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് വിപി സത്യനും മേരിക്കുട്ടിമാര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് ജയസൂര്യ. അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷം മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വെയ്ക്കുകയായിരുന്നു ജയസൂര്യ.
തന്റെ ജീവിതത്തില്‍ എടുത്ത് വയ്ക്കാന്‍ പറ്റിയ രണ്ട് കഥാപാത്രങ്ങള്‍ക്കാണ് അവാര്‍ഡ് കിട്ടിയത്. അത് ജൂറി കണ്ട് അംഗീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. വിപി സത്യന് എന്ന കേരളത്തിന്റെ അഭിമാന ഫുട്ബോള്‍ താരമായിരുന്ന അദ്ദേഹത്തെപ്പോലൊരു വ്യക്തിയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുന് സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ജയസൂര്യ പറഞ്ഞു.
ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.
Discussion about this post