അവാര്‍ഡ് അടിപൊളിയെന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ സൗബിന് ഷാഹിര്‍. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൗബിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ഇപ്പോള്‍ ഒരു അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും സൗബിന് പറഞ്ഞു.
സൗബിനൊപ്പം ജയസൂര്യയും അവാര്‍ഡ് പങ്കിട്ടു. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങള്‍ക്കാണ് ജയസൂര്യക്ക് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. നിമിഷ സഹജനാണ് മികച്ച നടി. ശ്യാമ പ്രസാദാണ് മികച്ച സംവിധായകന്.
Discussion about this post