തളിപ്പറമ്പ്: അപവാദ പ്രചരണം നടത്തിയ മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്. തളിപ്പറമ്പ് മുസ്ലിം ലീഗ് നേതാവ് കെ ബഷീര്‍ എന്ന ബദരിയ്യ ബഷീറിനെതിരെയാണ് പോലീസ് കേസെടുത്തത്.
വാട്സ് ആപ്പ് ഗ്രൂപ്പില്‍ ആണ് ബഷീര്‍ അപവാദ പ്രചരണം നടത്തുന്നത്. മുന്‍ നഗരസഭാ കൗണ്‍സിലറും ലീഗ് നേതാവുമായ സയ്യിദ് നഗറിലെ കെവി മുഹമ്മദ് കുഞ്ഞിയാണ് ബഷീറിനെതിരെ പരാതി നല്‍കിയത്. പരേതനായ ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് കെവി സിദ്ദിക്ക് ഹാജിക്കെതിരെയും മുഹമ്മദ് കുഞ്ഞിക്കെതിരെയും ആണ് അപകീര്‍ത്തി പരാമര്‍ശം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.
ലീഗ് പ്രവര്‍ത്തകര്‍ എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് അപകീര്‍ത്തി പരാമര്‍ശം നടത്തുന്നത്. സംഭവത്തില്‍ ബഷീറിനെ ലീഗില്‍ നിന്ന് സസ്പെന്റ് ചെയ്തു
Discussion about this post