തിരുവനന്തപുരം: ഓഖി ദുരിത ബാധിതരെ കൈവിടാതെ പിണറായി സര്‍ക്കാര്‍. ഓഖി ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി തീരദേശജനതയ്ക്ക് നല്കിയ ഒരു വാഗ്ദാനം പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍.
സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കുന്നതിലൂടെ ഓഖി ദുരന്ത ബാധിതരുടെ ആശ്രിതരക്കടക്കമുള്ളവര്‍ക്ക് തീരദേശ പോലീസ് സേനയിലേക്ക് കോസ്റ്റല്‍ വാര്ഡന്മാരായി നിയമനം ലഭിക്കും. പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 180 പേര്‍ക്ക് നിയമന ഉത്തരവ് മുഖ്യമന്ത്രി ഇന്ന് കൈമാറും.
കടലിലെ രക്ഷാപ്രവര്‍ത്തിനടക്കം ഇവരെ നിയോഗിക്കും. നിയമനം ലഭിച്ചവര്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ നാലു മാസത്തെ പരിശീലനത്തിനു ശേഷമാകും ഇവര്‍ സേനയില്‍ പ്രവര്‍ത്തനം തുടങ്ങുക.
Discussion about this post