ന്യൂഡല്‍ഹി: പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയെന്നോണം ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നാലെ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഫേസ്ബുക്ക് പേജില്‍ ആര്‍ത്തുല്ലസിച്ച് മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യാക്കാര്‍. ഇന്ന് പുലര്‍ച്ചെ നടന്ന തിരിച്ചടി പാകിസ്താനെ വലിയ പ്രതിരോധത്തിലാണ് ആഴ്ത്തിയത്. ഇത്ര മുന്നൊരുക്കങ്ങളെടുത്തിട്ടും ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിച്ചു എന്നതാണ് ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചത്.
മൂന്നരയോടെ നടന്ന തിരിച്ചടിയില്‍ ഭീകരക്യാംപുകളില്‍ വന്‍നാശം വിതച്ചെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ രാജ്യത്തും സൈബര്‍ ലോകത്തും അഭിനന്ദനങ്ങള്‍ക്കൊപ്പം ട്രോളുകളും നിറയുകയാണ്. അതിന്റെ ഇരയായി മാറുകയാണ് ഇമ്രാന് ഖാന്. മലയാളികള്‍ നടത്തുന്ന ചില കമന്റുകള്‍ ഇങ്ങനെ, ‘ ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നും ഇമ്രാന് ഖാന് എന്ന യുവാവ്’.
‘ മോനെ ഇമ്രാനെ നീ ആ അതിര്‍ത്തിവരെ ഒന്ന് പോയിട്ട് വാ അവിടെ വല്ലോം ഉണ്ടോ അതോ പുക മാത്രമേ ഉള്ളോ എന്ന് നോക്കിട്ട് വാ മോനെ കുട്ടാ” ‘ അടി ഒന്നും ആയിട്ടില്ല വടി വെട്ടാന്‍ പോയിട്ടേ ഉള്ളു…കുളിച്ചൊരുങ്ങി ഇരിയ്ക്ക് ഖാനെ…പിള്ളേര് പണി തന്നു തുടങ്ങിയിട്ടേ ഉള്ളു…ബിസ്മി ചൊല്ലി ബാക്കി ഉള്ളവനെ കൂടെ അവന്മാര് അറത്തോളും…ജയ് ഹിന്ദ്…’ ഇങ്ങനെ നീളുന്നു കമന്റ് പ്രതിഷേധം.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ആക്രമണം നടത്തിയത്. 300ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഭീകരരിലെ പ്രമുഖനും കൊല്ലപ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. സംഭവത്തില്‍ രാജ്യത്തുടനീളം ആവേശം കത്തിയെരികയാണ്. ഇനിയും തിരിച്ചടി ആവശ്യപ്പെടുന്നവരും ഉണ്ട് എന്നതാണ് മറ്റൊരു സത്യം.
Discussion about this post