ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്താനോട് പകരം ചോദിച്ച് ഇന്ത്യന്‍ സേനയുടെ കനത്ത മറുപടി. വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യ. അതേസമയം, പാകിസ്താന് നല്കിയ തിരിച്ചടിയെത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം കനത്ത ജാഗ്രതയിലാണ്. പാകിസ്താന്റെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ വെടിവെപ്പ് നടക്കുന്നു എന്നാണ് വിവരം. ഇന്ത്യയും ശക്തമായി പ്രതികരിക്കുന്നുണ്ട്. ഇന്ത്യ- പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാകിസ്താന് ഇപ്പോള്‍ വെടിവെപ്പ് നടത്തുന്നത്.
നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ തന്നെ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. പാക്അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാകിസ്താനും ഒഴിപ്പിക്കുകയാണ്.
Discussion about this post