ന്യൂഡല്‍ഹി: ഇന്ത്യ-പാകിസ്താന് അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ സേന. ഇന്ന് പുലര്‍ച്ചെ മൂന്നരയെടെയാണ് സേന അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്.
പുല്‍വാമയ്ക്ക് പിന്നാലെ ഇന്ത്യക്കും പാകിസ്താനും ഇടയില്‍ അസ്വസ്ഥകള്‍ പുകയുന്നതിനിടെ ആക്രമണം. പാക് അധീനകശ്മീരിലെ ഭീകരരുടെ താവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേനയാണ് ശക്തമായി ആക്രമിച്ചത്. വ്യോമാക്രമണത്തിന്റെ ചിത്രങ്ങള്‍ പാകിസ്താന് പുറത്തുവിട്ടു. എന്നാല്‍ ആക്രമണത്തെ ഇന്ത്യ ഇതുവരെ പ്രതികരിച്ചില്ല.
അതേസമയം, ആക്രമണത്തില്‍ ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ആക്രമിച്ചത് ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് താവളമെന്ന് തന്നെയാണ് സൂചന. ജെയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമെന്നും റിപ്പോര്‍ട്ട്. ആക്രമണം പുലര്‍ച്ചെ 3.30നായിരുന്നു. താവളങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്ന് വ്യോമസേന വ്യക്തമാക്കി.
12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു. ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് താവളവും ആക്രമിച്ചതില്‍ ഉണ്ടെന്നാണ് സൂചന. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു.
भारत ने पाकिस्तान में फिर की सर्जिकल स्ट्राइक?
भारतीय वायुसेना के 12 मिराज 2000 विमानों ने पीओके में 1-1 हजार किलो के बम बरसाएं #airstrikes #Pok #Pakistan #JammuAndKashmir #AirForceOne #PulwanaAttack @News18Guj #surgicalstrike2 #Balakot #indianairforce #ModiHaiTohMumkinHai pic.twitter.com/EDVMJN7Z95— Pankaj Sharma (News18 Gujarati) (@pankaj797924) February 26, 2019
Discussion about this post