ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ പാളം തെറ്റി. ചെന്നൈ മംഗലാപുരം ട്രെയിനാണ് പാളം തെറ്റിയത്. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ട്രെയിനിന്റെ 2 ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നിമാറിയതാണ് കാരണം എന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം യാത്രക്കാരുള്ള ഭാഗത്തെ ബോഗികളല്ല പാളം തെറ്റിയത് എന്ന റിപ്പോര്‍ട്ടും പുറത്ത് വരുന്നു. എഞ്ചിനും ചരക്ക് സാധനങ്ങള്‍ കയറ്റുന്ന ബോഗിയുമാണ് തെന്നി മാറിയത്.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് സംഭവം. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ റെയില്‍വേ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ട് മണിക്കൂറിനകം തകാരാര്‍ പരിഹരിച്ച് ഗതാഗതം പുനരാരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ പരിഭ്രാന്തരായി പുറത്തിറങ്ങിയിരുന്നു. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത് നിന്നാണ് പാളം തെറ്റിയത് എന്നുള്ളത് കൊണ്ട് ആളുകള്‍ സ്റ്റേഷനിലേക്ക് കയറിയിരിക്കുകയാണ്.
Discussion about this post