ബീജിങ്: വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ സുഖനിദ്രയില്‍ മുഴുകുന്ന സീനിയര്‍ പൈലറ്റിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചൈന എയര്‍ലൈന്‍ ബോയിങ് 747 ലാണ് സംഭവം. വീഡിയോ വൈറലായതോടെ പൈലറ്റിന് കടുത്ത ശിക്ഷ നല്‍കിയെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.
കോക്പിറ്റിലുണ്ടായിരുന്ന സഹപൈലറ്റാണ് ദൃശ്യങ്ങള്‍ എടുത്ത് പുറത്ത് വിട്ടത്. ഇയാള്‍ക്ക് കര്‍ശന താക്കീത് നല്കി. ചൈന എയര്‍ലൈന്‍സ് തായ്വാന്സ് നാഷനല്‍ കരിയറിലെ വെംങ് ജിയാക്വി എന്ന പൈലറ്റാണ് ഗുരുതരമായ വീഴ്ച വരുത്തിയത്. വിമാനം പറത്തുന്നതില്‍ ഇരുപതു വര്‍ഷത്തോളം പരിചയസമ്പത്ത് ഇയാള്‍ക്കുണ്ട്.
ഉറക്കം തൂങ്ങി തല ആടുന്നത് വിഡിയോയില്‍ കാണാം. തായ്വാനീസ് ടിവി നെറ്റ്വര്‍ക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. വീഡിയോ പുറത്തായതോടെ പൈലറ്റ് സ്വമേധയാ കുറ്റമേറ്റു പറഞ്ഞതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
Discussion about this post