ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയെ കോമാളിയെന്ന് വിളിച്ച് ആക്ഷേപിച്ച് ബിജെപി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി.
രാഹുലും പ്രിയങ്കയും നടത്തുന്ന സര്‍ക്കസിലെ കോമാളിയാണ് വദ്ര. ഇപ്പോള്‍ ആ കോമാളി പ്രത്യക്ഷപ്പെടുന്നു -നഖ്വി പറഞ്ഞു. വദ്ര രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള സാധ്യതയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
നേരത്തെ വദ്രയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചുകൊണ്ട് നിരവധി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Discussion about this post