എന്നും ഐഡന്റിറ്റി കാര്‍ഡ് എടുക്കുവാന്‍ മറക്കും.. സഹികെട്ട് യുവാവ് ചെയ്തത് കടുംകൈ. ഇനി മറക്കാതിരിക്കാന്‍ കൈയില്‍ ഐഡന്റിറ്റി കാര്‍ഡ് പച്ചകുത്തി. വിയറ്റ്നാം സ്വദേശിയാണ് ഈ സാഹസം കാണിച്ചത്.
എന്നാല്‍ പച്ചകുത്താനുണ്ടായ കാരണമാണ് ജന ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കളുമൊത്ത് കറങ്ങാന്‍ പോകുമ്പോള്‍ ഇദ്ദേഹം മദ്യപിക്കാറുണ്ട്. മദ്യപിക്കുവാന്‍ പ്രായപൂര്ത്തിയാകണമെന്ന കര്‍ശന നിയമമുള്ള രാജ്യമാണ് വിയറ്റ്നാം. ഇദ്ദേഹത്തെ കണ്ടാല്‍ പ്രായപൂര്‍ത്തിയായ ആളായി തോന്നാത്തതിനാല്‍ നൈറ്റ് ക്ലബ്ബുകളിലെ സുരക്ഷാ ജീവനക്കാര്‍ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടും എന്നാല്‍ ഇത് എടുക്കുവാന്‍ മറക്കുന്നത് കാരണം അവിടെ പ്രവേശിക്കാനാവാതെ തിരികെ പോകേണ്ടി വന്നിട്ടുണ്ട്. തുടര്‍ന്ന് കൈയ്യില്‍ പച്ചക്കുത്തുകയായിരുന്നു
Discussion about this post