ഇന്ത്യന്‍ സിനിമയുടെ താരറാണി ശ്രീദേവി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. താരറാണിയുടെ അകാല വിയോഗ വാര്‍ത്ത ഞട്ടലോടെയാണ് ഇന്ത്യന്‍ സിനിമാലോകവും ആരാധകരും കേട്ടത്.
ശ്രീദേവിയുടെ മരണം ഇതുവരെ ഭര്‍ത്താവായ ബോണി കപൂറിനോ മക്കളായ ജാന്‍വിക്കും ഖുശിക്കും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ശ്രീദേവി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം തികഞ്ഞ ഇന്ന് വളരെ വൈകാരികമായ കുറിപ്പാണ് മകള്‍ ജാന്‍വി കപൂര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘എന്റെ ഹൃദയത്തിന് എപ്പോഴും ഭാരമാണ്. എന്നാല്‍ ഞാന്‍ എല്ലായിപ്പോഴും പുഞ്ചിരിക്കാറുണ്ട് കാരണം എന്റെ പുഞ്ചിരിയില്‍ നീയുണ്ട്’ എന്നാണ് ജാന്‍വി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. കുറിപ്പിനൊപ്പം അമ്മയുടെ കൈ പിടിച്ച് ഇരിക്കുന്ന ഒരു ചിത്രവും ജാന്‍വി പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദുബായിലെ ഒരു ആഡംബര ഹോട്ടലിലെ ബാത്ത് ടബ്ബിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post