ലഖ്നൗ: പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മുന്നില്‍ യോഗി കരഞ്ഞ് കൊണ്ട് മറുപടി നല്കി. ലഖ്നൗവിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലായിരുന്നു യോഗിയുടെ വൈകാരിക പ്രകടനം.
ഭീകരതയെ നേരിടാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചുള്ള ചോദ്യമാണ് ചോദിച്ചത്. ‘ആക്രമണവും അതിന്റെ അന്വേഷണവും നടക്കും. പിന്നീട് കാര്യങ്ങള്‍ പഴയപടിയാകും. ഈ പ്രശ്നം പരിഹരിക്കാന്‍ നിങ്ങളുടെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?’ എന്നാ ചോദ്യത്തിനാണ് യോഗി വൈകാരികമായി പ്രതികരിച്ചത്.
‘അണയാന്‍ പോകുന്ന വിളക്ക് ആളിക്കത്തുന്നതാണ് കാശ്മീരില്‍ സംഭവിച്ചത്. ഭീകരത അതിന്റെ അന്ത്യത്തിലെത്തിയിരിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഇത് അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഭീകരത ഇല്ലാതാക്കപ്പെടുമെന്ന് യോഗി മറുപടി നല്കി.
#WATCH CM Yogi Adityanath answers a student's question on #PulwamaTerrorAttack pic.twitter.com/HEAdz1cN07
— ANI UP (@ANINewsUP) February 22, 2019
അടുത്ത ചോദ്യത്തിനായി കാത്തിരിക്കവേയാണ് യോഗി ആദിത്യനാഥ് കരഞ്ഞത്. തൂവാല കൊണ്ട് മുഖവും കണ്ണും തുടച്ചാണ് പിന്നീട് സംസാരിച്ചത്.
Discussion about this post