ന്യൂഡല്‍ഹി : മേഘാലയ ഗര്‍ണറെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. കാശ്മീര്‍ ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നും വിനോദ സഞ്ചാരത്തിനായി കശ്മീര്‍ തെരഞ്ഞെടുക്കരുതെന്നും മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ് ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരെ ട്വിറ്ററിലൂടെ രംഗത്ത് വന്നിരിക്കുകയാണ് ചിദംബരം.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകണമെന്നാണ് നമ്മള് ആഗ്രഹിക്കുന്നത് പക്ഷെ കശ്മീരികള്‍ ഇന്ത്യക്കാരാകണമെന്ന് കുറച്ച് പേര് ആഗ്രഹിക്കുന്നില്ല.വളരെ സങ്കടകരമായ വിരോധാഭാസമാണിതെന്ന് അദ്ദേഹം ട്വിറ്റ് ചെയ്തു.
Discussion about this post