റാഞ്ചി: മൂന്നുവയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന ബന്ധുവിന് വധശിക്ഷ. ഗുംല ജില്ലയിലെ അഡീഷണല്‍ ജില്ലാ കോടതിയാണ് വധശിക്ഷ വിധിച്ചത്. ജാര്‍ഖണ്ഡില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23നാണ് രാജ്യ മനസാക്ഷിയെ ഞെട്ടിച്ച ദാരുണ സംഭവം നടന്നത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ കാണാതാവുകയായിരുന്നു. പിന്നീട് ബന്ധുവും അയല്‍വാസിയുമായ ബന്ധാന്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞു.
ബന്ധുക്കള്‍ നല്കിയ സൂചനയെ തുടര്‍ന്നാണ് ബന്ധാനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. കുറ്റം സമ്മതിച്ച പ്രതി കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് വെളിപ്പെടുത്തി.
ഗുംല അഡീഷണല്‍ ജില്ലാകോടതിയാണ് പ്രതിക്ക് വധശിക്ഷയും പിഴയും വിധിച്ചത്. വിധിപ്രസ്താവം കേള്‍ക്കാന്‍ കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കളും കോടതിയിലെത്തിയിരുന്നു.
Discussion about this post