കാശ്മീര്‍: പുല്‍വാമയിലെ ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്വേഷണ ഏജന്‍സി മാരുതി സുസുക്കിയുടെ എന്‍ജിനിയര്‍മാരുടെ സഹായം തേടി. സ്ഫോടനം നടന്ന സ്ഥലത്തു നിന്നും ചില നമ്പറുകള്‍ നല്‍കിയിട്ടുള്ള കാറിന്റെ ഒരു മെറ്റല്‍ ഭാഗം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ നമ്പറിന്റെ സഹായത്തില്‍ വാഹനത്തെ കുറിച്ചും അതിന്റെ ഉടമയെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് എന്‍ജിനിയര്‍മാരുടെ സഹായം തേടിയത്.
ഈ നമ്പറിന്റെ അടിസ്ഥാനത്തില്‍ വാഹനം നിര്‍മിച്ച വര്‍ഷം, ഏത് ഷോറൂം വഴിയാണ് വാഹനം ഇവരുടെ കൈവശമെത്തിയത്, എന്നീ കാര്യങ്ങളാണ് അന്വേഷണസംഘത്തിന് അറിയേണ്ട്. മാരുതിയുടെ ഇക്കോയിലാണ് ഭീകരന് സഞ്ചരിച്ചത്. ആക്രമണത്തിന് നേതൃത്വം നല്കിയവരെയും വേണ്ട സഹായങ്ങള്‍ എത്തിച്ചു നല്കിയവരെയും കണ്ടെത്തുന്നതിനായാണ് അന്വേഷണ സംഘം ആക്രമണം നടത്തിയ വാഹനം സംബന്ധിച്ചും അന്വേഷണം നടത്തുന്നതെന്നാണ് വിവരം.
Discussion about this post