കൊച്ചി: കഴിഞ്ഞ ദിവസം കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലില്‍ കെപിസിസിക്ക് പങ്കില്ലെന്ന് മുല്ലപ്പിള്ളി രാമചന്ദ്രന് പറഞ്ഞു.
കൊലപാതകത്തില്‍ ഡമ്മിപ്രതികളെയല്ല പോലീസ് ഹാജരാക്കേണ്ടതെന്നും യഥാര്‍ത്ഥ പ്രതികളെ പിടിക്കണമെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിലവില്‍ രണ്ടു ഡിവൈഎസ്പിമാരും നാലു സിഐമാരും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കില്‍ അന്വേഷണ സംഘം വിപുലീകരിക്കാനും പദ്ധതിയുണ്ട്. രണ്ടു ദിവസത്തിനകം പ്രതികള്‍ വലയിലാകുമെന്ന ആത്മവിശ്വാസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്നത്. അതേസമയം പ്രതികളെ ഉടന്‍ പിടികൂടുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
Discussion about this post