രണ്ട് കോടിയുടെ റേഞ്ച് റോവര്‍ അമ്മയ്ക്ക് സമ്മാനമായി നല്കി ഞെട്ടിച്ച് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്. അമ്മയുടെ ഇഷ്ടനമ്പറായ 2727 ഉം നല്‍കിയാണ് താരം ഞെട്ടിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ നിരയിലെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് റേഞ്ച് റോവര്‍ ലോങ് വീല്‍ബേസ്. ലാന്‍ഡ് റോവര്‍ എഎക്സ്റ്റെന്റഡ് വീല്‍ബേസിന്റെ 3.0 ലീറ്റര്‍ വി6 ഡീസല്‍ എന്ജിന് പതിപ്പാണ് സല്മാന് അമ്മയ്ക്കായി വാങ്ങിയത്.
255 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 8.3 സെക്കന്റുകള്‍ മാത്രം മതി ഈ വാഹനത്തിന്. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയില്‍ വരെ ഈ വാഹനം കുതിക്കും.
5.2 മീറ്റര്‍ നീളമുള്ള എസ്യുവി രാജ്യത്തെ ഏറ്റവും വലിയ എസ്യുവികളിലൊന്നാണ്. അടുത്തിടെയാണ് താര സുന്ദരി ശില്പ ഷെട്ടിക്ക് ഭര്‍ത്താവ് റേഞ്ച് റോവര്‍ സമ്മാനിച്ചതും വാഹനലോകത്തെ കൗതുക വാര്‍ത്തയായിരുന്നു.
Discussion about this post