മനാമ: ബഹ്റൈന്‍ അതിവേഗ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം ഈ വര്‍ഷാവസാനം ആരംഭിക്കും. പദ്ധതി നടപ്പാകുന്നതോടെ ഈ മേഖലയില്‍ രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സ്യഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്.
ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അതിവേഗ മെട്രോ റെയില്‍ ശൃംഖലയുടെ നിര്‍മ്മാണം സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ഒന്ന് മുതല്‍ രണ്ട് ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുക. രണ്ടായിരത്തോളം പുതിയ തൊഴിലവസരങ്ങള്‍ പദ്ധതിയുടെ ഭാഗമായി സ്യഷ്ടിക്കപ്പെടും. മെട്രോ പദ്ധതി 2030 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മണിക്കൂറില്‍ നാല്പത്തി മൂവായിരം യാത്രക്കാര്‍ക്ക് ഗതാഗത സൗകര്യം നല്കുന്ന പദ്ധതിയില്‍ 20 മെട്രോ സ്റ്റേഷനുകളാണ് ഉണ്ടാവുക. 109 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വിഭാവനം ചെയ്യുന്ന മെട്രോ ആദ്യ ഘട്ടത്തില്‍ 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലായിരിക്കും സര്‍വീസ് നടത്തുക. അത്യാധുനിക ഡ്രൈവര്‍ രഹിത ഇലക്ട്രിക് മെട്രോ റെയില്‍ പദ്ധതി അന്തരീക്ഷ മലിനീകരണം കുറക്കുന്ന രീതിയില്‍ ലോകോത്തര സംവിധാനങ്ങളോടെയാണ് നടപ്പിലാക്കുക.
Discussion about this post