ഗിന്നസ് പക്രു നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ഇളയരാജ’യില്‍ പാട്ടുപാടി നടന് ജയസൂര്യ. ചിത്രത്തില്‍ താരം പാടിയ കപ്പലണ്ടി പാട്ടിന്റെ റെക്കോര്‍ഡിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ റെക്കോര്‍ഡിങ് വീഡിയോ ഗുഡ്വില് എന്റര്‍ടെയിന്‍മെന്റസ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഗാനരചന സന്തോഷ് വര്‍മ്മ.
മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മൂവി മ്യൂസിക്കല്‍ കട്ട്സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post