തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് മികവുറ്റ സുരക്ഷ ഒരുക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചിലര്‍ പഴിച്ചെങ്കിലും തീര്‍ത്ഥാടകര്‍ക്ക് മികവുറ്റ സുരക്ഷ ഒരുക്കാനായി. പോലീസിന്റെ ഈ മികവ് നാട് അംഗീകരിച്ചതാണെന്നും പിണറായി പറഞ്ഞു.
പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാരിനെ വിലയിരുത്തുക. നീതി നിര്‍വഹണത്തില്‍ പോലീസ് ജനങ്ങളുടെ പക്ഷത്താവണം. അഴിമതിയും സ്വജനപക്ഷവും ഇല്ലാതിരിക്കാന്‍ പ്രത്യേക കരുതല്‍ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post