പത്തനംതിട്ട: എന്‍എസ്എസിനെ ശത്രുവായി കാണുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ കോടിയേരി ചെറുതായി കാണേണ്ടെന്ന് സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ ശത്രുവായി കാണുന്നില്ലെന്ന കോടിയേരിയുടെ അഭിപ്രായം യുക്തിഭദ്രമല്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
എന്എസ്എസിലുള്ള ഭൂരിപക്ഷം പേരും ഒപ്പമാണെന്ന കോടിയേരിയുടെ വാക്കുകള്‍ നിരര്‍ത്ഥകമാണ്. സമയം പോലെ പറ്റി കൂടി നേട്ടമുണ്ടാക്കുന്ന സംസ്കാരം എന്‍എസ്എസ്സിന് ഇല്ലെന്നും സുകമാരന് നായര്‍ കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ സമുദായാഗംങ്ങള്‍ കേള്‍ക്കില്ല എന്ന് മുമ്പ് പറഞ്ഞവരുടെ ഇപ്പോഴത്തെ അവസ്ഥ കോടിയേരി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post