ന്യൂഡല്‍ഹി: ‘ലോകത്തെ ഏറ്റവും മികച്ച ടോയ്ലെറ്റ് പേപ്പര്‍’ എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ കടന്നുവരുന്ന ചിത്രങ്ങള്‍ പാകിസ്താന് പതാകയുടേയത്. പുല്‍വാമ ആക്രമണത്തില്‍ ലോകം ംമുഴുവന് പാകിസ്താനെ കുറ്റപ്പെടുത്തുന്നതിനിടെയാണ് ഗൂഗിളില്‍ നിന്നും പാകിസ്താന് നാണക്കേട് ഏറ്റുവാങ്ങിയിരിക്കുന്നത്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഈ വാര്‍ത്തയ്ക്ക് വന്‍ പ്രചാരമാണ് ലഭിക്കുന്നത്.
ഇതിനിടെ പാകിസ്താന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി പാകിസ്താന് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈറ്റ് ലഭ്യമാകുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ ഇന്ത്യയാണെന്നാണ് പാക് ആരോപണം. ഓസ്ട്രേലിയ, സൗദി അറേബ്യ, ബ്രിട്ടന്, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ബുദ്ധിമുട്ട് നേരിടുന്നത്.
അതേസമയം പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഇന്ത്യ ഉയര്‍ത്തി. പാകിസ്താന് നല്കി വന്നിരുന്ന ഉറ്റ വ്യാപാര പങ്കാളി എന്ന പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് നികുതി കുത്തനെ വര്‍ധിപ്പിച്ച നീക്കം.
Discussion about this post