ന്യൂഡല്‍ഹി: ഇന്നല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിന്‍ ‘വന്ദേ ഭാരത് എക്സ്പ്രസ്’ പാതി വഴിയില്‍ പണിമുടക്കിയിരുന്നു. എന്നാല്‍ വഴിയില്‍ ബ്രേക്ക് ഡൗണാകാന്‍ കാരണം ഗോമാതാവാണ്. ഉത്തര്‍പ്രദേശിലെ തുണ്ടലയില്നിന്ന് 15 കിലോമീറ്റര്‍ അകലെ ബഹ്റെയിനില്‍ ട്രെയിന്‍ പശുവിനെ തട്ടിയതാണ് അപകടത്തിനു കാരണമായത്. ശനിയാഴ്ച പുലര്‍ച്ചെ 5.30 ന് ആയിരുന്നു സംഭവം. പശുവിനെ ഇടിച്ചതോടെ ട്രെയിന്‍ പാളത്തില്‍നിന്നും തെന്നിമാറുകയായിരുന്നു.
തുടര്‍ന്ന് യാത്രക്കാരെ മറ്റ് രണ്ട് ട്രെയിനുകളിലായാണ് ഡല്‍ഹിയിലേക്ക് അയച്ചത്. മൂന്നു മണിക്കൂറിനു ശേഷം തകരാര്‍ പരിഹരിച്ച് ട്രെയിന്‍ രാവിലെ 8.15 ഓടെ യാത്ര പുനരാരംഭിച്ചു. പരീക്ഷണ ഓട്ടങ്ങള്‍ക്കു ശേഷം വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ യാത്രയായിരുന്നു ഇത്. വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്ബായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘ ടിപ്പിച്ചത്.
ഡല്‍ഹിയില്‍നിന്നും വാരാണസി വരെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 9.45 മണിക്കൂര്‍കൊണ്ട് ട്രെയിന്‍ വാരാണസിയില്‍ എത്തും. കാണ്‍പുര്‍, അലാബാദ് സ്റ്റേഷനുകളില്‍ അടക്കം മൊത്തം 40 മിനിറ്റ് സ്റ്റോപ്പുണ്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി 18 മാസം കൊണ്ടാണ് അതിവേഗ ട്രെയിന്‍ തദ്ദേശീയമായി നിര്‍മിച്ചത്. മണിക്കൂറില്‍ 160 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗം. ഞായറാഴ്ച മുതല്‍ സര്‍വീസ് പൂര്‍ണതോതില്‍ ആരംഭിക്കും. ആഴ്ചയില്‍ അഞ്ചു ദിവസമാണ് സര്‍വീസ്. രണ്ട് എക്സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എസി കോച്ചുകളാണ് ഉള്ളത്. 1,128 പേര്‍ക്കാണ് സഞ്ചരിക്കാന്‍ സാധിക്കും.
Discussion about this post