കോഴിക്കോട്: പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വയനാട് ലക്കിടി സ്വദേശിയാണ് ഹവില്‍ദാര്‍ വി വി വസന്തകുമാര്‍. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മൃതദേഹം കരിപ്പൂരിലെത്തിക്കും.
ഔദ്യോഗിക ബഹുമതികളോടെ ജില്ലാ കളക്ടറും വസന്തകുമാറിന്റെ ബന്ധുക്കളും ഉള്‍പ്പെടുന്ന സംഘം മൃതദേഹം ഏറ്റുവാങ്ങും. തൂടര്‍ന്ന് വസന്തകുമാര്‍ പഠിച്ച ലക്കിടി എല്‍പി സ്കൂളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. തൃക്കേപ്പറ്റ വാഴക്കണ്ടിയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്കാരം.
മന്ത്രിമാരായ ടിപി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങുകളില്‍ പങ്കെടുക്കുക. കഴിഞ്ഞ ഒമ്പതിനാണ് ലീവ് കഴിഞ്ഞ് വസന്തകുമാര്‍ തിരിച്ച് പോയത്. വസന്തകുമാര്‍ രാജ്യത്തിന് വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് സഹോദരന് സജീവന് പ്രതികരിച്ചിരുന്നു.
Discussion about this post