വയനാട്: വീരമൃത്യു വരിച്ച മലയാളി ധീര ജവാന് വസന്തകുമാറിന്റെ വീട്ടില്‍ സാന്ത്വനം പകര്‍ന്ന് നടന് സന്തോഷ് പണ്ഡിറ്റ്. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലാണ് സന്തോഷ് പണ്ഡിറ്റ് നിറകണ്ണുകളോടെ എത്തിയത്. ഇന്ത്യ മുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് വസന്തകുമാറിന്റെ അമ്മയെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
എല്ലാതിരക്കുകളും മാറ്റിവെച്ചാണ് സന്തോഷ് പണ്ഡിറ്റ് വസന്തകുമാറിന്റെ വീട്ടിലെത്തിയത്. വസന്തകുമാറിന്റെ സഹോദരനോടും കുടുംബാംഗങ്ങളോടും ആശ്വാസവാക്കുകള്‍ പറഞ്ഞാണ് താരം മടങ്ങിയത്. വസന്തകുമാറിന്റെ വീട്ടിലെത്തിയ വിവരം സന്തോഷ്പണ്ഡിറ്റ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
നാട്ടില്‍നിന്നു മടങ്ങി ഒരാഴ്ച കഴിയും മുന്‍പാണു വസന്തകുമാര്‍ മരിച്ചെന്ന സങ്കട വാര്‍ത്ത എത്തിയത്. വയനാട് ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടില്‍ അവധിയാഘോഷം കഴിഞ്ഞ് ഒന്‍പതിനാണു മടങ്ങിയത്. 2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു.
സിആര്‍പിഎഫ് 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാര്‍ 18 വര്‍ഷമായി സേനാംഗമാണ്. വൈത്തിരി പൂക്കോട് സര്‍വകലാശാലയ്ക്കു സമീപം വാസുദേവന്‍ ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു.
ബറ്റാലിയന് മാറ്റത്തെത്തുടര്‍ന്ന് അവധി ലഭിച്ചപ്പോഴാണു നാട്ടിലെത്തിയത്. ഭൗതികശരീരം വിമാനത്താവളത്തില്‍ എത്തുന്ന സമയം സംബന്ധിച്ച അന്തിമവിവരം ലഭ്യമായിട്ടില്ല. സംസ്ഥാന ബഹുമതികളോടെ ഏറ്റുവാങ്ങുന്ന ശരീരം, പൂര്‍ണ ബഹുമതികളോടെ ആയിരിക്കും സംസ്കരിക്കുക.
തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ ജമ്മുശ്രീനഗര്‍
ദേശീയപാതയിലായിരുന്നു ആക്രമണം. ശ്രീനഗറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ വൈകിട്ട് 3.15ന്, 78 ബസുകളിലായി 2547 സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം. അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിയെത്തിവരടക്കം കശ്മീരിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു സുരക്ഷാ ജോലിക്കായി പോകുകയായിരുന്നു സിആര്‍പിഎഫ് ജവാന്മാര്. വാഹനവ്യൂഹത്തിന്റെ മധ്യഭാഗത്തായി സഞ്ചരിച്ചിരുന്ന ബസിന് നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയുള്ള ചാവേറാക്രമണത്തില്‍ 44 ജവാന്മാര് കൊല്ലപ്പെട്ടു.
Discussion about this post