ന്യൂഡല്‍ഹി; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്ര ചുമതലയേറ്റു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ നിയമിച്ച് ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. നേരത്തെ പ്രത്യക്ഷ നികുതി ബോര്‍ഡി(ബിഡിടി)ന്റെ ചെയര്‍മാനായിരുന്നു സുശീല്‍ ചന്ദ്ര. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന സുനില്‍ അറോറ വിരമിക്കുന്ന ഒഴിവിലേക്കായിരുന്നു സുശീല്‍ ചന്ദ്രയെ നിയമിച്ചത്.
1980 ബാച്ച് ഇന്ത്യന്‍ റവന്യു സര്‍വീസ് ഉദ്യോഗസ്ഥനാണ് സുശീല്‍ ചന്ദ്ര. സര്‍വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ രണ്ട് തവണ കാലാവധി നീട്ടി നല്‍കിയിരുന്നു. മേയ് 31 ന് വീണ്ടും കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ പദവിയില്‍ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
Discussion about this post