കൊച്ചി: കഴിഞ്ഞ ദിവസം നടന്ന സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ വന്‍ വിജയം നേടി എല്‍ഡിഎഫ്. എല്‍ഡിഎഫിലെ ബൈജു തോട്ടാളിയാണ് വിജയിച്ചത്.
യുഡിഎഫിന്റെ ഷെല്‍ബി ആന്റണിയെയാണ് ബൈജു തോട്ടാളി പരാജയപ്പെടുത്തിയത്. പികെ ഗോകുലന് ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന എം പ്രേമചന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
അതേസമയം ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ജില്ലാ കോടതി ആലപ്പുഴ 15ാം വാര്‍ഡില്‍ യുഡിഎഫ് വിമതന് ബി മെഹബൂബ് വിജയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തതിനെ ചൊല്ലിയുണ്ടായ തകര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫിലെ മെഹബൂബ് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി വിജയിച്ചു. ഇതോടെ 17 വാര്‍ഡുകളുള്ള ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി.
Discussion about this post