ന്യൂഡല്‍ഹി: റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായിരുന്ന അശ്വിനി ലോഹാനിയെ എയര്‍ ഇന്ത്യയുടെ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടറായി വീണ്ടും നിയമിച്ചു. രണ്ടുവര്‍ഷം മുമ്പ് ഉത്തര്‍പ്രദേശ് തീവണ്ടി അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എകെ മിത്തല്‍ രാജിവെച്ചതോടെ എയര്‍ ഇന്ത്യ സിഎംഡിയായിരുന്ന ലോഹാനിയെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനായി നിയമിക്കുകയായിരുന്നു.
2017 ഓഗസ്റ്റ് 23-ന് റെയില്വേയിലെത്തിയ ലോഹാനി ഡിസംബറില്‍ വിരമിച്ചു. മെക്കാനിക്കല്‍ എന്‍ജിനീയറായ ലോഹാനി നേരത്തേ ഇന്ത്യന്‍ ടൂറിസം ഡവലപ്മെന്റ് കോര്പ്പറേഷന് ചെയര്‍മാനും റെയില്‍വേ മ്യൂസിയം ഡയറക്ടറുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Discussion about this post