ജയ്പൂര്‍: രാജസ്ഥാനില്‍ ഇനി പ്രണയദിനം വാലന്റൈന്‍സ് ഡേ മാത്രം. ഫെബ്രുവരി 14 മാതൃപിതൃ പൂജ്യദിനം എന്ന പേരില്‍ മാതാപിതാക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാക്കി മാറ്റിയ ബിജെപി ഗവണ്മെന്റിന്റെ ഉത്തരവ് കോണ്‍ഗ്രസ് തിരുത്തി.
വസുന്ധര രാജസിന്ധ്യ 2017ല്‍ കൊണ്ട് വന്ന ഉത്തരവാണ് അശോക് ഗെലോട്ടും സച്ചിന് പൈലറ്റും ചേര്‍ന്ന് എടുത്ത് കളഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് എല്ലാദിവസവും മാതാപിതാക്കളെ പൂജിക്കാനുള്ള ദിവസമാണെന്ന് രാജസ്ഥാന് വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദോത്ര ട്വീറ്റ് ചെയ്തു.
2017 ല്‍ സ്കൂളുകളിലും കോളേജുകളിലും കുട്ടികളോട് ഫെബ്രുവരി 14 ന് മാതൃ പിതൃ പൂജ്യദിനമായി ആഘോഷിക്കണമെന്നും അന്നേ ദിവസം മാതാപിതാക്കളെ വിദ്യാലയങ്ങളിലേക്ക് വിളിച്ച് വരുത്തി അവര്‍ക്ക് വേണ്ടി പൂജ നടത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Discussion about this post