ജയ്പുര്‍: രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. മിഗ്-27 വിമാനമാണ് തകര്‍ന്നുവീണത്. പൊഖ്റാന്‍ റെഞ്ചില്‍ വരുന്ന ജെയ്സര്മെറിന് സമീപമായിരുന്നു അപകടം. പൈലറ്റ് രക്ഷപ്പെട്ടു.
പരീക്ഷണപ്പറക്കലിനിടെ വൈകീട്ട് ആറുമണിയോടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍ അന്വേഷണം ആരംഭിച്ചു.
Discussion about this post