ന്യൂഡല്‍ഹി: വിവാഹ സത്കാരത്തിനിടെ ആഡംബര ഹോട്ടലിലെ ജീവനക്കാരും അതിഥികളും തമ്മില്‍ കൂട്ടത്തല്ല്. ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം പിന്നീട് കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ക്കാണ് കൂടുതല്‍ മര്‍ദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഹോട്ടലിലെ ഉപകരണങ്ങളും മറ്റും അടിച്ച് തകര്‍ത്തിട്ടുണ്ട്. ഡല്‍ഹിയിലെ ജനക്പുരിയിലെ ആഡംബര ഹോട്ടലായ പിക്കാടിലിയിലായിരുന്നു സംഭവം. നിരവധി ഹോട്ടല്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസെത്തി ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്തതോടെ സംഘര്‍ഷം അവസാനിച്ചു.
Discussion about this post