തൃശ്ശൂര്‍: ആരാധനാസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്കായി വിശ്വാസികളും അവിശ്വാസികളും ഒറ്റക്കെട്ടായിനിന്ന് പോരാടിയ ചരിത്രമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ഏറ്റവും നല്ല ഭക്തരിലധികവും സ്ത്രീകളാണെന്ന് പറയുവാനും സാധിക്കും. ദൈവം സ്ത്രീകളെ അകറ്റിനിര്ത്തില്ലെന്ന് ഡോ. എസ് ശാരദക്കുട്ടി പറഞ്ഞു. സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തിന്റെ ഭാഗമായി ‘എഴുത്ത്, ആത്മാഭിമാനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശബരിമല കയറിയ കനകദുര്‍ഗയുടെ അമ്മയും സാരിയുടുത്ത പുരുഷനാണ്. മലകയറിയതിനേക്കാള് പ്രയാസപ്പെട്ടു, വീട്ടില്‍ കയറാന്‍. എന്നാല്‍, കോടതിയുടെ നീതിബോധം അവരെ വീട്ടില്‍ കയറ്റി എന്നും ശാരതക്കുട്ടി കൂട്ടിച്ചേര്‍ത്തു.
മാരകമായി മുറിവേറ്റവരെല്ലാം പുറത്തുവന്ന് കാര്യങ്ങള്‍ തുറന്നുപറഞ്ഞു കൊണ്ടിരിക്കുകയാണ്. മീ ടൂ അതിന് പ്രധാന തെളിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
Discussion about this post