കൊല്‍ക്കത്ത: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ശാരദാ ചിട്ടി തട്ടിപ്പ് കേസിലാണ് രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്തത്. രാജീവ് കുമാറിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ത്രിണമൂല്‍ കോണ്‍ഗ്രസ്സ് എംപി കുനാല്‍ ഖോഷിനെയും ചോദ്യം ചെയ്തു.
ഇരുവരെയും മുഖാമുഖം ഇരുത്തിയായിരുന്നു 12 മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്‍. ശാരദാ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തലവനായിരുന്നു രാജീവ് കുമാര്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഉന്നതരെ സംരക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് രാജീവ് കുമാറിനെതിരെയുള്ള ആരോപണം.
Discussion about this post