അടൂര്‍: അനധികൃതമായി കടത്തി കൊണ്ട് വന്ന് വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവര്‍ പിടിയില്‍. തട്ട മാമ്മൂട് വാഴക്കൂട്ടത്തില്‍ സോളമനാണ്(45) അറസ്റ്റിലായത്. ഓട്ടോയിന കടത്തി കൊണ്ടു വന്ന 19 ലിറ്റര്‍ വിദേശ മദ്യമാണ് അടൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ഇന്നലെ വൈകിട്ട് 3ന് ആനന്ദപ്പള്ളി-മാമ്മൂട് റോഡില്‍ വച്ച് അടൂര്‍ ബവ്റിജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പന ശാലയില്‍ നിന്ന് വാങ്ങി കൊണ്ടു വരുമ്പോഴാണ് പിടികൂടിയത്. ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ സ്ഥിരമായി മദ്യം വാങ്ങി മാമ്മൂട് ഭാഗങ്ങളില്‍ അനധികൃതമായി വില്‍പ്പന നടത്താറുണ്ടെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ബന്ധപ്പെട്ടിട്ടുണ്ടേയെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരുകയാണ്.
Discussion about this post