കൊച്ചി: പ്രവാസിയുടെ പഴ്സും രേഖകളും നഷ്ടമായ മണിക്കൂറുകള്‍ക്കകം തിരിച്ച് നല്കി മറ്റൊരു പ്രവാസി.
അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി നാട്ടിലെത്തിയ പ്രവാസിയുടെ പഴ്സ് നഷ്ടപ്പെട്ടമായത്. ഒമാനില്‍ ജോലി ചെയ്യതിരുന്ന് അലിബിന്‍ അബ്ദുള്ള എന്നയാളുടെ തിരിച്ചറിയല്‍ രേഖകളും 31,000 രൂപയുമുള്‍പ്പെടെയുള്ള പഴ്സാണ് നഷ്ടമായത്.
അതെസമയം നാട്ടില്‍ അവധിക്കെത്തിയ പ്രവാസിയായ രാധികയ്ക്കാണ് ബ്രോഡ്വേയില് ഷോപ്പിങ് നടത്തുന്നതിനിടെ അലിബിന്റെ പഴ്സ് കളഞ്ഞ് കിട്ടിയത്. തുടര്‍ന്ന് പഴ്സില്‍ ഒമാന്‍ തിരിച്ചറിയല്‍ രേഖ കണ്ടതിനാല്‍ രാധിക അബുദാബിയിലുള്ള ഭര്‍ത്താവിന് വിവരം അറിക്കുകയും അദ്ദേഹം ഒമാനിലുള്ള സുഹൃത്ത് മുഖാന്തരം ഒമാന്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ബന്ധപ്പെടുകയും ചെയ്തു.
ബുധനാഴ്ചയാണ് സംഭവം. അതിനിടെ അലിബിന്‍ അബ്ദുള്ളയ്ക്ക് എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് ഒരു ഫോണ്‍ വിളി എത്തിയതി അലിബിന്റെ പഴ്സ് എറണാകുളം സ്വേദശി രാധികയുടെ പക്കലുണ്ടെന്നും അവര്‍ ഉടന്‍ തിരിച്ചു തരുമെന്നും എമിഗ്രേഷന്‍ വിഭാഗം അറിയിക്കുകയായിരുന്നു. അങ്ങനെ രാധിക ആസ്റ്റര്‍ മെഡ്സിറ്റിയിലെത്തി ആശുപത്രി അധികൃതരുടെ സാന്നിധ്യത്തില്‍ പഴ്സ് കൈമാറുകയായിരുന്നു.
Discussion about this post