ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണത്തെ കുറിച്ചുള്ള വിവാദങ്ങള്‍ തുടരുമ്പോള്‍ പുതിയ ഒരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ്. ഇത്തവണ അദ്ദേഹം പറഞ്ഞിരിക്കുന്നത് ശ്രീരാമന് ഹിന്ദുക്കളുടെ മാത്രമല്ല മറിച്ച് മുസ്ലീംങ്ങളുടെയും പൂര്‍വ്വികനാണെന്നാണ്. രാമക്ഷേത്ര നിര്മ്മാണാണവുമായി ബന്ധപ്പെടുത്തിയാണ് ശ്രീരാമനെ കുറിച്ചുള്ള രാംദേവിന്റെ പുതിയ പ്രസ്താവന.
‘രാമക്ഷേത്രം എന്തായാലും നിര്‍മ്മിക്കണം. അയോധ്യയില്‍ അല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ പോയി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ പറ്റുമോ? ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യ എന്നതില്‍ ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്. ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീംങ്ങളുടെ കൂടി പൂര്‍വ്വികനാണ് ശ്രീരാമന്’ രാംദേവ് പറഞ്ഞു.
അതേസമയം രാംദേവിന്റെ പുതിയ പ്രസ്താവനയ്ക്ക് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ബാബ രാംദേവിനെ പോലെ ബിജെപിയുടെ ആനുകൂല്യം പറ്റി കഴിയുന്നവര്‍ തെരഞ്ഞെടുപ്പടുപ്പ് അടുക്കുമ്പോള്‍ മോഡിയെയും ബിജെപിയെയും സഹായിക്കാന്‍ വീണ്ടും ഇറങ്ങിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് ദോഷി പറഞ്ഞു.
Discussion about this post