ലഖ്നൗ: ലഖ്നൗവില്‍ വിഷമദ്യദുരന്തം. 26 പേര് മരിച്ചു. ഉത്തര്‍പ്രദേശിലെ രണ്ടിടങ്ങളിലായാണ് ദുരന്തമുണ്ടായത്. സഹാരന്‍പൂരില്‍ പതിനാറും ഖുശിനഗറില്‍ പത്തുപേരും മരിച്ചു. ഇന്ന് രാവിലെ പത്ത് മണിക്കാണ് സംഭവം നടന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കുശിനഗറിലെ എക്സൈസ് ഇന്‍സ്പെക്ടര്‍, രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
Discussion about this post