കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നടന് മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ആര്‍എസ്എസ് പിന്തുണയോടെ തിരുവനന്തപുരത്ത് നിന്ന് പൊതുസ്ഥാനാര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിനിടെയാണ് അങ്ങനെയൊരു പട്ടികയെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്ത് വന്നിരിക്കുന്നത്.
മോഹന്‍ലാലിനെയും സുരേഷ് ഗോപിയേയും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര്‍ വര്‍മ്മയെയും വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പെടുത്തിയ ആര്‍എസ്എസ് റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്നും, അങ്ങനെ ഒരു പട്ടിക ആര്‍എസ്എസിനില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
നേരത്തെ, വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് പികെ കൃഷ്ണദാസും രംഗത്ത് വന്നിരുന്നു.
Discussion about this post