ന്യൂഡല്‍ഹി: മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണം സ്റ്റേ ചെയ്യില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. സാമ്പത്തിക സംവരണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.
സംവരണം ചോദ്യം ചെയ്ത് തെഹസീന്‍ പൂനവാല നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. എന്നാല്‍ സംവരണം സ്റ്റേ ചെയ്യാന്‍ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നല്കാന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ട് വന്നിരുന്നു. ഇത് ഭരണഘടന അനുവദിക്കുന്ന സംവരണ തത്വങ്ങള്‍ക്ക് എതിരാണ്. അതിനാല്‍ നിയമം സ്റ്റേ ചെയ്യണമെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയത്. സാമ്പത്തിക സംവരണം സ്റ്റേ ചെയ്യണമെന്ന ആവശ്യം നേരത്തെയും സുപ്രീംകോടതി തള്ളിയിരുന്നു.
Discussion about this post