ദുബായ്: ദുബായിയില്‍ അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പിന്റെ അനുമതിയില്ലാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പണപ്പിരിവ് നടത്തുന്നത് കുറ്റകരമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പരമാവധി ഒരു ലക്ഷം ദിര്‍ഹം പിഴയും ഒരു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും. അയ്യായിരം ദിര്‍ഹം പിഴയും ഒരു മാസം തടവുമാണ് ഇത്തരം കുറ്റങ്ങള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post