തിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ ടാക്സി സംരംഭം ആരംഭിക്കാന്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നീക്കം. ഊബര്‍ മാതൃകയിലാണ് ടാക്സി സേവനം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തില്‍ എന്ന നിലയില്‍ എറണാകുളത്താണ് ടാക്സി സേവനം ആരംഭിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങുന്ന പദ്ധതി വിജയകരമായെങ്കില്‍ മറ്റ് സ്ഥാലങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. അതെസമയം വെഹിക്കില്‍ എസ്ടി എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭത്തിന്റെ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഓണ്‍ലൈന്‍ ടാക്സി സേവനം തുടങ്ങാന്‍ നേരത്തെ തൊഴില്‍ വകുപ്പ് പദ്ധതിയിട്ടിരുന്നു.
Discussion about this post