കൊച്ചി ; കൊച്ചിയില്‍ എത്തുന്ന യാത്രികാര്‍ക്ക് ഇതാ ഒരു കിടിലന്‍ ഓഫര്‍, കൊച്ചിയിലെവിടെയും ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇനി വെറും 10 രൂപ മാത്രം നല്കിയാല് മതി. ഷെയര്‍ ഓട്ടോ മാതൃകയിലാണ് സര്‍വ്വീസ്. ഒരു യാത്രക്കാരന് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിന് മിനിമം ചാര്‍ജ്ജ് പത്ത് രൂപയാണ് നല്‍കേണ്ടി വരിക. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നിടുളള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവും ഓരോ യാത്രികനും നല്‍കണം
സിഐടിയുവും, ഐഎന്‍ടിയുസിയും, ബിഎംഎസുമടക്കം കൊച്ചിയിലെ ആറ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി രൂപീകരിച്ച എറണാകുളം ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.
മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎംആര്‍എല്‍ ആവിഷ്കരിച്ച പദ്ധതിയില്‍ തൊഴിലാളികളും പങ്കാളികളാകുകയായിരുന്നു. കൊച്ചി മെട്രോയുടെ ഫീഡര്‍ സര്‍വ്വീസുകളായാണ് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുക. ആദ്യഘട്ടത്തില്‍ 16 ഓട്ടോകളാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ എണ്‍പത് കിലോമീറ്റര്‍ വരെ ഓടാന്‍ ഇ-ഓട്ടോകള്‍ക്ക് കഴിയും. നീല നിറത്തിലുള്ള യൂണിഫോമായിരിക്കും ഇലക്ട്രിക്ക് ഓട്ടോ ഡ്രൈവര്‍മാരുടേത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം
ഇലക്ട്രിക്ക് ഓട്ടോ ഓടിക്കുന്ന ഡ്രൈവര്‍മാരെല്ലാം സൊസൈറ്റി അംഗങ്ങളായിരിക്കും. നിലവില്‍ രണ്ട് വനിതാ ഡ്രൈവര്‍മാരും സൊസൈറ്റിയില്‍ ഉണ്ട്. കൂടുതല്‍ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി സൊസൈറ്റി വിപുലീകരിക്കാനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.
Discussion about this post