തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയ എംഡിയായി എം പി ദിനേശ് ചുമതലയേറ്റു. തിരുവനന്തപുരത്ത് ചീഫ് ഓഫീസിലെത്തിയാണ് എംപി ദിനേശ് ചുമതലയേറ്റത്. ടോമിന് തച്ചങ്കരിയെ മാറ്റിയ ഒഴിവിലാണ് എംപി ദിനേശിനെ പുതിയ എംഡിയായി നിയമിച്ചത്.
അതേസമയം, എല്ലാവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് എംപി ദിനേശ് പ്രതികരിച്ചു. മുന്‍ വിധിയോ മുന്‍ധാരണയോ ഇല്ല. സര്‍ക്കാര്‍ ഏല്പിച്ച ചുമതല നിര്‍വ്വഹിക്കുമെന്നും എംപി ദിനേശ് പറഞ്ഞു. കെ എസ് ആര് ടി സി എം ഡിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post