ന്യൂഡല്‍ഹി: ശബരിമല കേസ് സുപ്രീം കോടതി പരിഗണിക്കുന്നു. തൊട്ടുകൂടായ്മയുമായി ബന്ധമില്ലെന്നും പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണമെന്നും തന്ത്രിയുടെ അഭിഭാഷകന് വിഗിരി കോടതിയില്‍ പറഞ്ഞു. ഏതെങ്കിലും ഒരു ജാതിയിലെ ആളുകളെ പ്രത്യേകമായി ശബരിമലയില്‍ തടയുന്നില്ല അതുകൊണ്ട് അത് തൊട്ടുകൂടായ്മ എന്ന് വാദിക്കാന്‍ കഴിയില്ലെന്നും യുവതികളെ തടയുന്നത് മതാചാരപ്രകാരമാണെന്നും ഗിരി വ്യക്തമാക്കി.
ശബരിമലയില്‍ നൈഷ്ഠിക ബ്രഹ്മചാരിയുടേതാണെന്നും പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകള്‍ അയ്യപ്പനെ നൈഷ്ഠിക ബ്രഹ്മചാരിയായി കണക്കാന്നുണ്ടെന്നും അതുകൊണ്ട് യുവതികളെ കയറ്റാന്‍ കഴിയില്ലെന്നും അത് വിശ്വാസത്തെ തകര്‍ക്കുമെന്നും വിഗിരി കോടതിയെ അറിയിച്ചു.
കൂടാതെ വിഗ്രഹത്തില്‍ തന്ത്രിക്ക് പ്രത്യേക അധികാരമുണ്ട് ഭരണഘടനാ പ്രകാരം ധാര്‍മ്മികതയ്ക്ക് കൃത്യമായ നിര്‍വചനമില്ല. വിഗ്രഹത്തിന്റെ സ്വാഭാവം കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ഗിരി പറഞ്ഞു.
Discussion about this post