ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധി പുന:പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗ്ഗയും സുപ്രിംകോടതിയെ സമീപിച്ചു. പുന:പരിശോധന ഹര്‍ജികളില്‍ കക്ഷി ചേര്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതേ ആവശ്യം ഉന്നയിച്ച്, ദര്‍ശനം നടത്താന്‍ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട രേഷ്മയും, ഷനിലയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
ശബരിമലയുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ നാളെയാണ് കോടതി പരിഗണിക്കുന്നത്. 54 പുന:പരിശോധന ഹര്‍ജികളാണ് സുപ്രിംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. നാളെ രാവിലെ 10.30 മുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും.
Discussion about this post